മേപ്പയ്യൂർ: ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ടായി വി.പി അഷ്റഫ് തെരെഞ്ഞെടുക്കപ്പെട്ടു.എ.കെ അബ്ദുൽ അസീസ് (വൈസ് പ്രസിഡണ്ട്), കെ. പി മുഹിയുദ്ദീൻ (സെക്രട്ടറി), എസ്. കെ റഫീഖ് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.മേപ്പയ്യൂർ തനിമ സെന്ററിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി അംഗം പി.കെ ഇബ്രാഹിം തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. എം.എം മുഹിയുദ്ദീൻ, വി.പി ഷരീഫ്,എം.ടി അഷ്റഫ്,അമീൻ മുയിപ്പോത്ത്,കെ. അബ്ദുറഹ്മാൻ,സിറാജ് മേപ്പയൂർ,റഷീദ്.കെ , സഈദ്.ടി എന്നിവർ സംസാരിച്ചു. പി ശരീഫ് സ്വാഗതവും എ. കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വി.പി അഷ്റഫ്ജമാഅത്തെ ഇസ്ലാമി മേപ്പയൂർ ഏരിയ പ്രസിഡണ്ട്
Published on:
