--- പരസ്യം ---

വേങ്ങേരി മേൽപ്പാലം സെപ്റ്റംബർ ആദ്യവാരം തുറക്കും; മന്ത്രി മുഹമ്മദ് റിയാസ്

By neena

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്: വേങ്ങേരി മേൽപ്പാലം സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ ജങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത 66-ൽ ചേരുന്ന വേങ്ങേരി ബൈപ്പാസ് ജങ്ഷനിലെ മേൽപ്പാലമാണ് സെപ്റ്റംബർ ആദ്യവാരത്തോടെ തുറന്നുകൊടുക്കുക.

വേങ്ങേരി ജങ്ഷനിൽ 45 മീറ്റർ വീതിയിലാണ് മേൽപ്പാലം നിർമിക്കുന്നത്. മേൽപ്പാലത്തിന്റെ വലതുഭാ​ഗത്തെ നിർമാണം 2023-ൽ തന്നെ പൂർത്തിയായിരുന്നു. എന്നാൽ, ഇടതുവശത്തെ നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ ഒരു പൈപ്പ് ലൈൻ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന്, ഇതുസംബന്ധിച്ച പ്രവർത്തികൾ കൂടി പൂർത്തീകരിച്ചാണ് പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച പോലെ അടുത്തവർഷം അവസാനത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ദേശീയപാത 66 ൻ്റെ വികസനം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും പൊതുമരാമത്തെ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും കൈകോർത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ദേശീയപാത യാഥാർഥ്യമാക്കുന്നതിൽ ജനങ്ങളുടെ സഹകരണം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

--- പരസ്യം ---

Leave a Comment