--- പരസ്യം ---

വ്യവസ്ഥകൾ വീണ്ടും ലഘിച്ചു തങ്കമല ക്വാറിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

By admin

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ: എൻവോയ്മെൻ്റൽ ക്ലിയറൻസിൽ നിഷ്കർഷിച്ച വ്യവസ്ഥകൾ വീണ്ടും ലംഘിച്ചതിനാൽ ക്വാറിയുടെ പ്രവർത്തനം ജില്ലാജിയോളജിസ്റ്റ് നിർത്തിവെപ്പിച്ചു. വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള അശാസ്ത്രീയ ഖനനത്തിനെതിരെ വിവിധ പാർട്ടികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞആഗസ്റ്റ് മുതൽ ഖനനം നിർത്തിയിരുന്നു. ജില്ല കലക്റ്റർ ഇടപെട്ട് വ്യവസ്ഥകൾ പാലിക്കാമെന്ന ഉറപ്പിൽ ഖനനം പുനരാരംഭിക്കാനും തുടർന്നും വ്യവസ്ഥകൾലംഘിച്ചാൽ ബന്ധപ്പെട്ട വകുപ്പുൾ പരിശോധനനടത്തി നടപടി സ്വീകരിക്കാനും സമരസമിതിയുമായ് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ല ജിയോളജിസ്റ്റ് നടത്തിയ പരിശോധനയിൽ ലംഘനം കണ്ടെത്തിയതിനാൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.

--- പരസ്യം ---

Leave a Comment