കൊയിലാണ്ടി: വ്യാജ മദ്യ നിർമ്മാണ കേന്ദ്രങ്ങൾ സജീവമാകുന്നതായി സൂചന. ഇടക്കാലത്ത് പ്രവർത്തനം നിലച്ചിരുന്ന കേന്ദ്രങ്ങളിലാണ്മദ്യ ഉൽപ്പാദനം തുടങ്ങിയത്. കഴിഞ്ഞ ദിവസം എക്സെെസ് കൊയിലാണ്ടി റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി. പ്രജിത്തിൻ്റെ നേതൃത്വത്തിൽ വിയ്യൂർ വില്ലേജിൽ കളത്തിൻ കടവ് പുഴയോരത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ 200 ലിറ്റർ വാഷ് കണ്ടെടു ത്തിരുന്നു. ഇത് കണ്ടൽകാടുകൾ ക്കിടയിലായിരുന്നു. പുഴയോരങ്ങളിൽ നേരത്തെ സ്ഥിരം വാറ്റു കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നു. നാട്ടുകാരുടെ ഇടപെടലും എക്സൈസ് – പോലീസ് സംഘങ്ങളുടെ നിരന്തര പരിശോധനയും വ്യാജ വാറ്റിന് തടയിട്ടിരുന്നു. മാത്രവുമല്ല സിന്തറ്റിക് ലഹരി ഉൽപ്പന്ന ങ്ങളുപ്പെടയുള്ളവയുടെ വ്യാപനവും വ്യാജചാരായനിർമ്മാണം കുറയാൻ ഇടയാക്കിയിരുന്നു. നിർമ്മാണ മേഖലയുൾപ്പെടെവിവിധ തൊഴിൽ മേഖലകളിൽജോലി ഇല്ലാതായതോടെയാണ് പലരും വാറ്റിലേക്ക് തിരിഞ്ഞതെന്നാണ് കരുതുന്നത്. നാട്ടുകാരുടെ നിരീക്ഷണം ശക്തിപ്പെടുത്തിയാൽ മാത്രമെ വ്യാജ വാറ്റ് പൂർണമായി തടയാൻ കഴിയുകയുള്ളുവെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. വ
--- പരസ്യം ---