കീഴരിയൂർ :ഇന്ന് ഉച്ചക്ക് ആഞ്ഞടിച്ച കാറ്റിൽ കീഴരിയൂർ അരയനാട്ട് പാറ ശുദ്ധജല വിതരണ പദ്ധതിക്കു വേണ്ടി കൃഷി ഭവന് താഴത്തായി കനാൽ വക്കിലുള്ള ജലനിധി നിയന്ത്രണത്തിലുള്ള കിണറിനു മുകളിൽ വൃക്ഷക്കൊമ്പുകൾ മുറിഞ്ഞു വീണു. മിനി അങ്കണവാടിയിലേക്കുള്ള പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്. തൊട്ടരികിലൂടെ 11 Kv ലൈൻ കടന്നു പോകുന്നുണ്ട്. മുറിഞ്ഞു വീണ മരത്തിൻ്റെ ബാക്കി ഭാഗങ്ങൾ ഇലക്ട്രിക്ക് ലൈനിൽ വീഴാനിടയുള്ളതിനാൽ മരം മുഴുവനായും അടിയന്തരമായി മുറിച്ചു മാറ്റേണ്ടതുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു.
--- പരസ്യം ---