തിരുവനന്തപുരം: ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയുള്ള തീരുമാനം ഹൈകോടതി ഉത്തരവിനെ തുടർന്ന് മരവിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാറിൽനിന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കി.
25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി തയാറാക്കിയ വിദ്യാഭ്യാസ കലണ്ടറിനെ ചോദ്യംചെയ്ത് അധ്യാപക സംഘടനകൾ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ നടപടി ഹൈകോടതി റദ്ദാക്കിയത്.