കീഴരിയൂർ: നമ്പ്രത്ത്കര യു.പി സ്കൂളിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനാഘോഷം ഇന്ന് നടന്നു . പ്രധാനാധ്യാപിക സുഗന്ധി ടി. പി കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംസ്കൃതം ക്ലബ്ബിലെ മുഴുവൻ കുട്ടികൾക്കും സംസ്കൃത ദിന പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. ഇന്ന് സ്കൂളിൽ സംസ്കൃതം അസംബ്ലി നടന്നു. സംസ്കൃത ഗാനാലാപനം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടന്നു. തുടർന്ന് കുട്ടികൾക്ക് സംസ്കൃത ദിന സന്ദേശം നൽകി. പ്രവർത്തനങ്ങൾക്ക് സംസ്കൃതം ക്ലബ്ബ് കോർഡിനേറ്റർ മോനിഷ സി എൻ നേതൃത്വം നൽകി.
--- പരസ്യം ---