നടുവത്തൂർ: ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ വാസുദേവാ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള പോലീസും എൻഎസ്എസ് യൂണിറ്റ് സംയുക്തമായി നടത്തുന്ന ജീവദ്യുതി പോൾ ബ്ലഡ് പദ്ധതി എം വി ആർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടുകൂടി നടന്നു. ക്യാമ്പ് സ്കൂൾ പിടിഎ പ്രസിഡണ്ട് ടി ഇ ബാബു ഉദ്ഘാടനം ചെയ്തു . കെ.പി വിനീത് അധ്യക്ഷത വഹിച്ചു. എം വി ആർ ക്യാൻസർ സെന്ററിലെ ഡോ. വഫിയ മുഖ്യാതിഥിയായി പങ്കെടുത്തു. എംവിആർ ക്യാൻസർ സെൻറർ ബ്ലഡ് ഡൊണേഷൻ ടീം ലീഡർ അജയ്, എൻ എസ് എസ് ലീഡർ സായന്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി സ്വാഗതവും അഹമ്മദ് ജാസിം നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് മികച്ച പ്രതികരണം ഉണ്ടാക്കി.
ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
By aneesh Sree
Published on: