കീഴരിയൂർ :നടുവത്തൂർ:ശ്രീ വാസുദേവ ആശ്രമം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്കായി നിർമ്മിച്ച തനതിടം (വിശ്രമ കേന്ദ്രം ) ഹെൽത്ത് കോർണർ എന്നിവയുടെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അമൽ സരാഗ നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി കെ.കെ. അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി സ്വാഗതം പറഞ്ഞു. അധ്യാപകരായ വിനീത് കെ പി ,രജില വി കെ , ലാബ് അസിസ്റ്റൻറ് ഷാജി ഐ, സ്മിതാ പി എൻഎസ്എസ് ലീഡർമാരായ സായന്ത്, ദേവനന്ദ കെ, ചേതസ് പി എം എന്നിവർ നേതൃത്വം നൽകി. എൻ എസ് എസ് ലീഡർ അഞ്ജന സുരേഷ് നന്ദി പ്രകാശിപ്പിച്ചു.
ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തനതിടം ഹെൽത്ത് കോർണർ എന്നിവ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on: