കീഴരിയൂർ : സംസ്കൃതി വാർഷികാഘോഷം “സർഗ സന്ധ്യ ” ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാടക പ്രവർത്തകൻ മുഹമ്മദ് എരവട്ടൂരിനെ ശിവദാസ് പൊ യിൽ ക്കാവ് പെന്നാട അണിയിച്ച് ആദരിച്ചു. ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ടി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് എരവട്ടൂർ ഗീത, ഷിജു .പി, വത്സല എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ എ എം ദാമോദരൻ സ്വാഗതവും അനിൽ ചുക്കോത്ത് നന്ദിയും പറഞ്ഞു.