സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വീണ്ടും മുടങ്ങി

By neena

Published on:

Follow Us
--- പരസ്യം ---

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് വീണ്ടും വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും മുടങ്ങി.  പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ ലിമിറ്റഡിനാണ് അച്ചടിക്കരാര്‍. ഇവര്‍ക്ക് കുടിശിക നല്‍കാനുള്ള 10 കോടിയോളം രൂപ ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനകാര്യ വകുപ്പിന് കത്തയച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും ഫണ്ട് ലഭ്യമായിട്ടില്ല.

ആര്‍.സി തയ്യാറാക്കാനുള്ള കാര്‍ഡ് എത്തിക്കുന്നത് വ്യാഴാഴ്ച മുതല്‍ കമ്പനി നിര്‍ത്തി. ഇതോടെ രണ്ട് ദിവസമായി ആര്‍.സി അച്ചടി നിര്‍ത്തിയിട്ട്. ലൈസന്‍സ് പ്രിന്റിങും ഉടന്‍ നിലയ്ക്കും. 85,000 ലൈസന്‍സും രണ്ട് ലക്ഷം ആര്‍.സിയുമാണ് ഇനി അച്ചടിക്കാനുള്ളത്.

ധന-ഗതാഗത വകുപ്പ് തര്‍ക്കത്തില്‍ കഴിഞ്ഞ നവംബറില്‍ ആര്‍.സി, ലൈസന്‍സ് വിതരണം മുടങ്ങിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടശേഷം കുടിശിക തീര്‍ക്കാന്‍ എട്ട് കോടി ധനവകുപ്പ് നല്‍കി. എന്നാല്‍ പിന്നീട് സമയബന്ധിതമായി പണം ലഭിച്ചിട്ടില്ലെന്ന് ഐ.ടി.ഐ അധികൃതര്‍ പറയുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ബില്ല് മെയിലും ഏപ്രിലിലെ ബില്ല് ജൂണിലുമാണ് നല്‍കിയത്. പിന്നീട് തുകയൊന്നും ലഭിച്ചിട്ടില്ല. വന്‍കിട കമ്പനികള്‍ നോട്ടമിട്ട ലൈസന്‍സ്, ആര്‍.സി അച്ചടി മോട്ടോര്‍ വാഹനവകുപ്പ് കേന്ദ്ര പൊതു മേഖലാസ്ഥാപനമായ ഐ.ടി.ഐക്ക് കൈമാറുകയായിരുന്നു. 

--- പരസ്യം ---

Leave a Comment

error: Content is protected !!