കീഴരിയുർ : നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് ഗ്രാമിക കണ്ണോത്ത് യു.പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷയായി. പ്രോഗ്രാം ഓഫീസർ സോളമൻ ബേബി പദ്ധതി വിശദീകരണം നടത്തി.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർമാൻമാരായ അമൽസരാഗ,ഐ.സജീവൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സുരേഷ് മാസ്റ്റർ ,ഇ.എം മനോജ്, ഗോപാലൻ കുറ്റ്യോയത്തിൽ,ഫൗസിയ കുഴുമ്പിൽ, സ്കൂൾ പി.ടി.എ പ്രസിഡണ്ട് ടി.ഇ. ബാബു,കെ.ഗീത,ശശി പാറോളി,സി. ഹരീന്ദ്രൻ മാസ്റ്റർ, ഇടത്തിൽ ശിവൻ മാസ്റ്റർ, ടി.യു സൈനുദ്ദീൻ, വി.കെ സഫീറ,ടി.കെ വിജയൻ, കെ.എം സുരേഷ് ബാബു, കെ.സുരേഷ് ബാബു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ.കെ സ്വാഗതവും വിനീത് കെ.പി നന്ദിയും പറഞ്ഞു.