സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് തുറയൂർ ബഹറൈൻ കമ്മറ്റി വിപുലീകരിച്ചു.

By Abdurahman Keezhath

Published on:

Follow Us
--- പരസ്യം ---

മനാമ:കോഴിക്കോട് ജില്ലയിലെ തുറയൂർ പയ്യോളി അങ്ങാടി കേന്ദ്രമായി അർബുദം, പക്ഷാഘാതം, വൃക്കരോഗം, എന്നിവയാൽ പ്രയാസമനുഭവിക്കുന്നവരെയും കിടപ്പു രോഗികളെയും പരിചരിച്ചു വരുന്ന സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് കെയർ സൊസൈറ്റി ബഹ്റൈൻ ചാപ്റ്ററിന്റെ 2025 -26 വർഷത്തേക്കുള്ള കമ്മറ്റി വിപുലീക്കരിച്ചു.
ഉമ്മുൽഹസ്സമിൽ വെച്ച് നടന്ന യോഗത്തിന് സുബൈർ കണ്ണമ്പത്ത് സ്വാഗതവും കരീം പുളിയങ്കോട്ട് അധ്യക്ഷതയും വഹിച്ചു. സഹജീവികൾക്ക് ഒരു കൈതാങ്ങാവുന്നത് തന്നെ സമുഹത്തിലെ ഏറ്റവും നല്ല പുണ്യ പ്രവർത്തി തന്നെയെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സാന്ത്വനം ബഹ്റൈൻ ചാപ്റ്റർ വിപുലീകരണത്തിൻ്റെ ഭാഗമായി കരീം പുളിയങ്കോട്ട് (പ്രസിഡണ്ട്), മലോൽ രാജൻ (ജനറൽ സെക്രട്ടറി), ഹരീഷ്. പി കെ (ഓർഗനൈസിംഗ് സെക്രട്ടറി), സുബൈർ കണ്ണമ്പത്ത് (ട്രഷറർ) എന്നിവരെ നിലവിലെ എക്സിക്യുട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു. സാലിഹ് മുണ്ടാളി, അഷ്റഫ് കെ.കെ, പ്രദീപൻ കെ.എം, സൈഫുള്ള ഖാസിം, അബ്ബാസ് അട്ടക്കുണ്ട് ,പി.ടി അബ്ദുള്ള, ഷിജു ടി എന്നിവരെ രക്ഷാധികാരികളായും. ജാഫർ മുണ്ടാളി, മോഹൻ കുനിയിൽ, സമദ് ഇളവന, ഒ പി. നവാസ് എന്നിവരെ വൈസ് പ്രസിഡണ്ടായും, അദീബ് പി.ടി, എസ്.കെ സമദ്, രാമകൃഷ്ണൻ വി.പി, ഫൈസൽ എ.കെ എന്നിവരെ ജോയ്ൻ്റ് സെക്രട്ടറി മാരായും തെരഞ്ഞെടുത്തു.
ഇളവന സമദ്, വി.പി രാമകൃഷ്ണൻ , അബ്ദുള്ള എന്നിവർ സംബന്ധിച്ച യോഗത്തിൽ ഖത്തറിലെ കല, സാമൂഹിക സംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനായ കെ മുഹമ്മദ് ഈസ (ഈസാക്ക) യുടെയും,പ്രമുഖ ആർട്ടിസ്റ്റ് മോഹൻ തുറയൂരിൻ്റെ മകൻ കിഴക്കലോൽ അദീപ് ശങ്കറിന്റെയും അകാല വിയോഗത്തിൽ യോഗം അനുശോചിച്ചു. സമദ് എസ് കെ എല്ലാവർക്കും നന്ദി അറിയിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!