കൊച്ചി:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സിനിമാനടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിൽ ഇടം നേടി കീഴരിയൂരിലെ വിദ്യാർത്ഥിനികളും . പുത്തൻ പുരയിൽ അജിത്ത്
ആശാലത ദമ്പതികളുടെ മകളായ അഷിക അജിത്തും
എരഞ്ഞിക്കടവത്ത് പ്രവീഷ്
ഭവ്യ ലക്ഷ്മി ദമ്പതികളുടെ മകളായ ഋതിക പി.ബിയും
പുത്തൻപുരയിൽ രാഗേഷ്
ശ്രീ പ്രിയ ദമ്പതികളുടെ മകളായ
വേദ ആർ.എസ് എന്നിവരാണ് 12000 വരുന്ന നർത്തകിമാരിൽ ഇടം നേടിയത്. ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു മൃദംഗ വിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചത്.