സിവില്‍ സര്‍വീസ് ഫലം: ശക്തി ദുബേയ്ക്ക് ഒന്നാംറാങ്ക്, ആദ്യത്തെ 100 റാങ്കുകളില്‍ അഞ്ച് മലയാളികൾ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

സിവില്‍ സര്‍വീസ് ഫലം: ശക്തി ദുബേയ്ക്ക് ഒന്നാംറാങ്ക്, ആദ്യത്തെ 100 റാങ്കുകളില്‍ അഞ്ച് മലയാളികൾ

നന്ദന ജി.പി,റീനു അന്ന മാത്യു,മാളവിക, സോണറ്റ് ജോസ്, ദേവിക പ്രിയദർശിനി

ന്യൂഡൽഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേര്‍ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബേക്കാണ്‌ ഹരിയാണ സ്വദേശി ഹര്‍ഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശി ഡോംഗ്രേ അര്‍ചിത് പരാഗിനാണ്. ഡോംഗ്രേ അര്‍ചിത് പരാഗ് തിരുവനന്തപുരം എന്‍ലൈറ്റ് അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്‌ അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയതാണ് ശക്തി ദുബേ. പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ശക്തിയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.എംഎസ് യൂണിവേഴ്‌സിറ്റി ബറോഡയില്‍ നിന്നും ബികോം ബിരുദം നേടിയതാണ് ഹര്‍ഷിത ഗോയല്‍.ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ഹര്‍ഷിതയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.ആദ്യ 50 റാങ്കില്‍ അഞ്ച് മലയാളികളുണ്ട്. ഇതിൽ മൂന്നും വനിതകളാണ്. നിരവധി മലയാളികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മാളവിക ജി നായര്‍ – 45, നന്ദന ജിപി 47,സോണറ്റ് ജോസ് 54, റീനു അന്ന മാത്യു- 81, ദേവിക പ്രിയദര്‍ശിനി-95 എന്നിവർ 100 ൽ താഴെ റാങ്കുകള്‍ നേടിയവരാണ്.രജത് ആര്‍- 169ാം റാങ്ക് നേടിവിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://upsc.gov.in/

--- പരസ്യം ---

Leave a Comment

error: Content is protected !!