--- പരസ്യം ---

സി-ഡാകില്‍ അരലക്ഷം ശമ്പളമുള്ള ജോലി..! നിരവധി ഒഴിവുകള്‍, ഈ യോഗ്യതകളുണ്ടോ?

By admin

Published on:

Follow Us
--- പരസ്യം ---

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് ( സി-ഡാക് ) സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷന്‍ കാലയളവ് ഉള്‍പ്പെടെ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക. എഴുത്തുപരീക്ഷ, അഭിമുഖം, ഗ്രൂപ്പ് ചര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുക്കുക.

ആകെ 22 വന്നിരിക്കുന്ന ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 30 വയസ് ആണ്. എന്നാല്‍ എസ് ടി ( 35 വയസ് ), ഒ ബി സി – എന്‍ സി എല്‍ ( 33 വയസ് ), പി ഡബ്ല്യു ഡി ( 40- 45 വയസ് ) എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കും എന്നാണ് സി-ഡാകിന്റെ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ സി-ഡാകിന്റെ ബാംഗ്ലൂര്‍, ഡല്‍ഹി, ഹൈദരാബാദ്, പൂനെ കേന്ദ്രങ്ങളില്‍ ആയിരിക്കും നിയമിക്കുക. 500 രൂപയാണ് അപേക്ഷ ഫീസായി ഉദ്യോഗാര്‍ത്ഥികള്‍ അടയ്‌ക്കേണ്ടത്. അതേസമയം പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളും വനിതാ ഉദ്യോഗാര്‍ത്ഥികളും അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 56100 രൂപയാണ് പ്രതിമാസ ശമ്പളമായി ലഭിക്കുക.

യോഗ്യത

അപേക്ഷകന് ഫസ്റ്റ് ക്ലാസ് ബി.ഇ. /ബി.ടെക് / എം സി എ എന്നിവയോ പ്രസക്തമായ വിഷയത്തില്‍ തത്തുല്യ ബിരുദമോ ഉണ്ടായിരിക്കണം അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ്/ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

സി-ഡാകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.cdac.in/ ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ പൊതു നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം വായിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓരോ സ്ഥാനത്തിനും നേരെ നല്‍കിയിരിക്കുന്ന അപ്ലൈ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫോം സമര്‍പ്പിക്കുക.

ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷയുടെ ഒരു ഹാര്‍ഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. ഡിസംബര്‍ ഒന്ന് വൈകീട്ട് ആറ് മണി വരെ മാത്രമെ അപേക്ഷ സമര്‍പ്പിക്കാനാകൂ.

--- പരസ്യം ---

Leave a Comment