റിയാദ്: ഇന്ത്യക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പ്രവാസികളുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. സൗദിക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് അവരുടെ താമസ രേഖയായ ഇഖാമ പുതുക്കാന്‍ സാധിക്കും. ഇഖാമ പുതുക്കാന്‍ സൗദിയില്‍ തന്നെ ഉണ്ടാകണം എന്നില്ല.
പാസ്‌പോര്‍ട്ട് ഡയറക്ട്രേറ്റ് ജനറല്‍ (ജവാസാത്ത്) സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ ആശ്രിതരുടെയും വീട്ടുജോലി ചെയ്യുന്നവരുടെയും ഇഖാമ, അവര്‍ സൗദിക്ക് പുറത്താണെങ്കിലും പുതുക്കാന്‍ സാധിക്കുമെന്നാണ് അറിയിപ്പ്. സൗദിക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് അവരുടെ എക്‌സിറ്റ്-റി എന്‍ട്രി വിസയുടെ കാലാവധി നീട്ടാനും സാധിക്കും.
സൗദിയില്‍ ഇല്ലെങ്കിലും ഇഖാമയും വിസയും പുതുക്കാനും കാലാവധി നീട്ടാനും സാധിക്കുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍, മുഖീം പോര്‍ട്ടല്‍ വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ആവശ്യമായ ഫീസ് അടച്ച ശേഷം പോര്‍ട്ടല്‍ വഴി ഓണ്‍ലൈനില്‍ ഇഖാമ പുതുക്കാം. അടുത്തിടെ ബന്ധപ്പെട്ട നടപടികളുടെ ഫീസ് സൗദി അറേബ്യ അപ്‌ഡേറ്റ് ചെയ്തിരുന്നു.
പുതിയ ഫീസ് ഘടന താഴെ പറയുംവിധമാണ്
– എക്‌സിറ്റ്-റി എന്‍ട്രി വിസ പുതുക്കുന്നതിന് 103.5 സൗദി റിയാല്‍ ആണ് പുതുക്കിയ ഫീസ്.
– ഫൈനല്‍ എക്‌സിറ്റിന് വേണ്ടിയുള്ള ഫീസ് 70 റിയാല്‍ ആണ്.
– ഇഖാമ പുതുക്കുന്നതിന് 51.75 റിയാല്‍ ഫീസ് അടയ്ക്കണം.
– പുതിയ ഇഖാമ ഇഷ്യു ചെയ്യുന്നതിന് 51.75 റിയാല്‍ മതിയാകും.
– തൊഴിലാളിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആവശ്യമാണെങ്കില്‍ 28.75 റിയാല്‍ ഫീസ് അടയ്ക്കണം.
– പ്രവാസികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങല്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസ് 69 റിയാല്‍ ആണ്.
പ്രവാസി നാട്ടിലാണെങ്കില്‍ സ്‌പോണ്‍സര്‍ മുഖേന ഇഖാമ പുതുക്കാം. പ്രവാസിയുടെ ആശ്രിതരുടെ ഇഖാമ പുതുക്കുന്ന കാര്യത്തില്‍ പ്രവാസി സൗദിയിലുണ്ടാകണം. ഈ നടപടികള്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക അറിയിപ്പ് സൗദി സര്‍ക്കാര്‍ ഇറക്കുന്നത്.
സൗദിയിലേക്ക് കൂടുതല്‍ പേര്‍ ജോലി തേടി വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിസാ ചടങ്ങൡ വരുന്ന മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിദേശകളെ കൂടുതലായി ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സൗദി ഇനിയും പ്രവാസി സൗഹൃദ ചട്ടങ്ങള്‍ കൊണ്ടുവന്നേക്കും. 2034ല്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന സൗദിയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.