--- പരസ്യം ---

ഹിരോഷിമാ ദിനം ആചരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിൻ്റെ ദുരന്തഫലങ്ങൾ പുതുതലമുറയെ ഓർമ്മിപ്പിച്ച് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ഹിരോഷിമാ ദിനം ആചരിച്ചു. “ഹിബാകുഷ യ്ക്കൊപ്പം നമുക്ക് ആണവായുധ രഹിതവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകം കൈവരിക്കാം – മനുഷ്യരാശിയുടേയും നമ്മുടെ ഗ്രഹത്തിൻ്റേയും ഭാവിക്കായി” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി. ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയ കുട്ടികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലോക സമാധാനത്തിൻ്റെയും ഇച്ഛാശക്തികളുടേയും പ്രതീകമായ സഡാക്കോ കൊക്കുകൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി , ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ നിവേദ്യ പി സി , സയന സാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment