--- പരസ്യം ---

ഹൗസ് സര്‍ജന്‍മാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കണമെന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിർദേശം

By neena

Published on:

Follow Us
--- പരസ്യം ---

ഹൗസ് സര്‍ജന്‍മാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കണമെന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഹൗസ് സര്‍ജന്‍മാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂര്‍വം കേള്‍ക്കണം. ഇതിന് പരിഹാരം കാണുന്നതിനുമുള്ള സംവിധാനങ്ങള്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും നടപ്പിലാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജുനാഥ് നല്‍കിയ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വകുപ്പുകളില്‍ 30 മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സ്ഥിതിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മിഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൃത്യമായ വര്‍ക്കിംഗ് മാനുവല്‍ ഇല്ലെന്ന് പരാതി ഉണ്ടായിരുന്നു.

--- പരസ്യം ---

Leave a Comment