‘ചിരികിലുക്കം 2025’ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരികിലുക്കം 2025’ നടുവത്തൂർ വാസുദേവശ്രമം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 180 അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ അണിനിരന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ കെ നിർമല ഉദ്ഘാടനം ചെയ്ത പരിപാടി വൈസ് പ്രസിഡന്റ്‌ ശ്രി എൻ എം സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ്സ് സൂപ്പർവൈസർ ശ്രീമതി വീണ എസ്സ് സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യര്പേഴ്സൻ ശ്രീമതി അമൽ സരാഗ, ഭരണ സമിതി അംഗങ്ങൾ ആയ ശ്രീ കെ സി രാജൻ, ശ്രീമതി ജലജ ടി വി, രാഷ്ട്രീയ പാർട്ടികളെ പ്രതിനിധികളായ ശ്രീ പികെ ബാബു, ശ്രീ ശിവൻ ഇടത്തിൽ, കെ പി ഭാസ്കരൻ,ടി കെ വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ വേണു, സംഘാടക സമിതി കൺവീനർ ശ്രീ വേണു നന്ദിയും പറഞ്ഞു. രാവിലെ 10 മണി മുതൽ ആരംഭിച്ച പരിപാടി വൈകീട്ട് 4 മണിയോട് കൂടെ അവസാനിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാന വിതരണവും നടന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!