കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ ടാറ്റ മോട്ടോർസിൻ്റെ ഏറ്റവും പുതിയ വാഹനമാണ് ടാറ്റ കർവ്. ഇലക്ട്രിക് പതിപ്പുകൾ 45 കിലോവാട്ട് അവർ, 55 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രത്യേകതകൾ
ഈ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന് നൽകിയിരിക്കുന്ന 123 കിലോവാട്ട് അവർ മോട്ടോർ 8.6 സെക്കൻഡിനുള്ളിൽ കർവ് ഇ.വിയെ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കി.മി വേഗത നേടാൻ പ്രാപ്‌തമാക്കും. ആറ് എയർബാഗുകൾ, ഇ.എസ്.പി, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, കാൽനടയാത്രക്കാരുടെ സുരക്ഷയും ലെവൽ 2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും ഉറപ്പാക്കുന്നതിനുള്ള അക്കോസ്റ്റിക് അലേർട്ടുകൾ തുടങ്ങിയ സവിശേഷതകളുമായാണ് കർവ് എത്തുന്നത്.4.0
Google Play
Rf 609
ഇൻസ്റ്റാൾ
1.2 സി ചാർജിംഗ് റേറ്റാണ് വാഹനത്തിനുള്ളത്. ഇത് വെറും 15 മിനിറ്റ് ചാർജിംഗ് കൊണ്ട് 150 കിലോമീറ്റർ റേഞ്ച് നേടാൻ സഹായിക്കുന്നു. 18 ഇഞ്ച് വീലുകൾ, 190 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, 450 എം.എം വാട്ടർ വേഡിംഗ് ഡെപ്ത‌്, 500 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് ടാറ്റ കർവ് ഇ.വിയുടെ മറ്റു സവിശേഷതകൾ. മണിക്കൂറിൽ 160 കി.മീ ആണ് വാഹനത്തിൻ്റെ ഉയർന്ന വേഗത. 400- 425 കിലോമീറ്റർ റേഞ്ച് ഉപഭോക്താക്കൾക്ക് യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
കർവ് ഇ.വിയുടെ എക്‌സ് ഷോറൂം വില 17.49 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. കർവ് ഐ.സി.ഇ പതിപ്പിൻ്റെ വില ടാറ്റ മോട്ടോഴ്‌സ് സെപ്റ്റംബർ 2 ന് വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.