--- പരസ്യം ---

4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ

By neena

Published on:

Follow Us
--- പരസ്യം ---

നിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈൽ കമ്പനികളിൽനിന്ന് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെ 37 ടവറുകളിൽ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം ലഭ്യമായിത്തുടങ്ങി. വിവിധ ജില്ലകളിലെ 599 ടവറുകളിൽ 4ജി ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ പൂർത്തിയായി.

കേരളത്തിൽ ആകെയുള്ള 6900 ബി.എസ്.എൻ.എൽ ടവറുകളിൽ 4500ഉം ഡിസംബറോടെ പൂർണമായും 4ജിയിലേക്കു മാറുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, 1046 ബി.എസ്.എൻ.എൽ ടവറുകളാണ് കേരളത്തിൽ 4ജി സേവനം നൽകുന്നത്. കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കോട്ടയം നഗരങ്ങളിൽ 4ജി സേവനം ലഭ്യമാണ്. തിരുവനന്തപുരമടക്കമുള്ള മറ്റു നഗരങ്ങളിൽ വിന്യാസം അന്തിമഘട്ടത്തിലാണ്.

ഉയർന്ന ബാൻഡ്‌വിഡ്ത്ത്
നിലവിലുള്ള 3ജി നെറ്റ്‌വർക്കിനെ അപേക്ഷിച്ച് വളരെ ഉയർന്ന ബാൻഡ്‌വിഡ്ത്തും ശേഷിയുമുള്ളതാണ് തദ്ദേശീയമായി വികസിപ്പിച്ച ബി.എസ്.എൻ.എൽ 4ജി നെറ്റ്വർക്ക്. 700, 2100, 2500 മെഗാഹെർട്സിലുള്ള 4ജി സിഗ്നൽ വലിയ ഏരിയ കവറേജും മികച്ച ഇൻഡോർ കവറേജും നൽകും.

--- പരസ്യം ---

Leave a Comment