70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

By neena

Published on:

Follow Us
--- പരസ്യം ---

ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം നിർവഹിച്ചു. കളിവള്ളം തുഴയുന്ന നീലപൊന്മാനാണ് ഈ വർഷത്തെ നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം. പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.

നെഹ്റുട്രോഫി ഭാഗ്യചിഹ്ന മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകരായ വി.ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

--- പരസ്യം ---

Leave a Comment

error: Content is protected !!