കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടം വടകര എം.പി ഷാഫി പറമ്പിൽ സപ്തംബർ 29 ന് വൈകീട്ട് അഞ്ചു മണിക്ക് നാടിനു സമർപ്പിക്കും എം.പി അഹമ്മദ് മുഖ്യാതിഥിയും (ചെയർമാൻ, മലബാർ ഗ്രൂപ്പ്) സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യമേഖലയിൽ പ്രശസ്തരായവരും പങ്കെ ടുക്കുന്നു – 200 ൽപരം കിടപ്പുരോഗികൾക്ക് സ്വാന്ത്വനവും പരിചരണവുo നൂറിൽപരം പേർക്ക് ഫിസിയോ തെറാപ്പിയും നൽകുന്ന കൈൻഡിന് വിക്ടറി ഗ്രൂപ്പാണ് ” പഴയന അനന്തൻ സ്മാരക മന്ദിരം” എന്ന പേരിൽ കെട്ടിടം നിർമ്മിച്ച് നൽകിയത്. കെട്ടിട ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംപ്തംബർ 28 ന് രാവിലെ 10 മണി മുതൽ 4 മണി വരെ “ഒപ്പരം ” കിടപ്പു രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കൈൻഡ് കുടുംബാംഗളുടെയും സംഗമം നടക്കുന്നു. സംഗമം ശ്രീ പേരാമ്പ്ര എം.എൽ .എ ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് കൈൻഡ് ഭാരവാഹികൾ അറിയിച്ചു
കൈൻഡ് പാലിയേറ്റീവ് കെയർ കീഴരിയൂർ കെട്ടിടോദ്ഘാടനം സപ്തംബർ 29ന് വൈകീട്ട് 5 മണിക്ക് നടക്കും
By aneesh Sree
Published on: