കീഴരിയൂർ: കൈൻഡ് സ്റ്റുഡൻസ് ഇനീഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടി പ്രഥമ ശുശ്രുഷ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ട്രെയിനർമാരായ രതുൽ എൻ ആർ, ശ്യാം നന്ദൻ എസ് പ്രദീപ് എന്നിവർ ക്ലാസുകൾ നയിച്ചു.കൈൻഡ് സ്റ്റുഡന്റ്സ് ഇനീഷ്യേറ്റീവ് പ്രസിഡണ്ട് അർജുൻ എടത്തിൽ അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് ഷാമിൽ ടി സ്വാഗതവും ഫാത്തിമ നഹല ടി.വി നന്ദിയും പറഞ്ഞു.
