--- പരസ്യം ---

ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു.

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ: ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്. എസ്. സി) എന്ന പേരിലുള്ള സർട്ടിഫിക്കറ്റ് ലഭിച്ച ഒരേ ഒരു ബാച്ച് ആയിരുന്നു 1987 ലെ പത്താം ക്ലാസ് പരീക്ഷ എഴുതിയവർ. അക്കാലത്ത് ശ്രീ വാസുദേവാശ്രമ മാനേജ്‌മെന്റ് ന്റെ കീഴിൽ 8 മുതൽ 10 വരെ പഠിച്ചവർ പഴയകാല ഓർമ്മകൾ അയവിറക്കി ഒന്നിച്ചു കണ്ടതിലുള്ള ആഹ്ലാദം പങ്കുവെക്കുകയും ഒത്തുചേരലിൽ എത്തിയ തങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാരെ ആദരിക്കുകയും ചെയ്തു.

ദാമോദരൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, കവിത ബാലകൃഷ്ണൻ മാസ്റ്റർ, രാമദാസൻ മാസ്റ്റർ , പ്രേം രാജ് മാസ്റ്റർ, പി. ബാലകൃഷ്ണൻ മാസ്റ്റർ, തുളസി ടീച്ചർ,
ഗൗരി ടീച്ചർ, ഭാനുമതി ടീച്ചർ,ഗീത ടീച്ചർ
എന്നിവരെയാണ് ആദരിച്ചത്.

കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് കിഷോർ കുമാർ സ്വാഗതവും ജയജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ഇത്തരം ഒരു ഒത്തുചേരലിന് വേണ്ടി രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പിന്റെ അഡ്മിൻസ് അനിൽകുമാർ, അരവിന്ദൻ. സി, രമ ആഴാവിൽ, ഷാജി സി.വി, സോന വി. ആർ, സുനന്ദ. പി. എം, സുരേഷ് കെ. പി, സുരേഷ് കുമാർ നമ്പ്രത്തുക്കുറ്റി എന്നിവർ നേതൃത്വം നൽകി.

പഠനത്തിന് ശേഷമുള്ള കാലയളവിൽ മണ്മറഞ്ഞ ഗുരുക്കന്മാരേയും സഹപാഠികളെയും സംഗമത്തിൽ അനുസ്മരിച്ചു.

ഓണത്തോടനുബന്ധിച്ചുള്ള എത്തുചേരൽ ആയതിനാൽ വിഭവ സമൃദമായ സദ്യയും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഒരുവട്ടം കൂടി സ്കൂൾ തിരുമുറ്റത്ത് എത്തിയപൂർവ്വ വിദ്യാർത്ഥികൾ ആനന്ദത്തോടെ ഇപ്പോഴത്തെ ശ്രീ വാസുദേവാശ്രമം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഏറെ സമയം ചെലവഴിച്ചു. ഓർമ്മക്കുറിപ്പുകൾ എന്ന ശീർഷകത്തിൽ 1987 ബാച്ചിന്റെ കൈപ്പുസ്തകം ഈ വർഷാവസാനത്തോടെ ഇറക്കുന്നതിന് സംഗമത്തിൽ തീരുമാനമെടുത്തു.ആശ്രമ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും സ്റ്റാർ സിംഗർ ഫെയിമുമായ കുമാരി തേജലക്ഷ്മി യുടെ ഗാനങ്ങൾ പരിപാടിയ്ക്കു കൂടുതൽ മികവേകി.

--- പരസ്യം ---

Leave a Comment