തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; രോഗം സ്ഥിരീകരിച്ചത് പ്ലസ് ടു വിദ്യാർഥിക്ക്

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്രാട ദിനത്തിൽ കുട്ടി കുളത്തിൽ കുളിച്ചിരുന്നു. ഇതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടത്. കുട്ടിക്കൊപ്പം കുളത്തിൽ കുളിച്ച രണ്ട് സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്

സെപ്റ്റംബർ തുടക്കത്തിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തോളം പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തുകയും മിൽട്ടിഫോസിൽ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തതോടെയാണ് രോഗമുക്തി സാധ്യമായത്.

കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിയായ യുവാവിനും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. മുംബൈയിൽ നിന്നുമെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

--- പരസ്യം ---

Leave a Comment

error: Content is protected !!