--- പരസ്യം ---

പി. വിക്രമൻ -സംസ്ക്കാരിക സന്നദ്ധ സേവന രംഗത്ത് അടയാളം പതിപ്പിച്ച വ്യക്തിത്വം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

സന്നദ്ധ സംഘടനകളുടെ സജീവപ്രവർത്തകനെന്ന നിലയിൽ കോഴിക്കോട് നഗരത്തിലെ സാമൂഹിക-സാംസ്കാരിക-സേവന മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി. വിക്രമൻ എന്ന കോഴിക്കോട്ട്കാരുടെ പ്രിയ സുഹൃത്ത്. പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ജനറൽ മാനേജർ എന്ന നിലയിൽ വാണിജ്യരംഗത്തും സജീവമായി നിന്ന വ്യക്തിത്വം. വടകര ചെറുമോത്ത് പാറയുള്ളതിൽ പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിയമ്മയുടെയും മകനായ വിക്രമൻ തന്റെ കർമമണ്ഡലമായി തിരഞ്ഞെടുത്തത് കോഴിക്കോട് നഗരത്തെയാണ്. നടക്കാവ് ബിലാത്തിക്കുളം ഹൗസിങ് കോളനിയിലെ താമസക്കാരനായി എത്തുന്നതും അങ്ങനെയാണ്. നഗരത്തിലെ ഒട്ടുമിക്ക സന്നദ്ധ സംഘടനകളിലും വിക്രമൻ അംഗമോ സജീവ സാന്നിധ്യമോ ആയിരുന്നു. ലയൺസ് ക്ലബ് പ്രസിഡന്റ്‌, ക്യാബിനറ്റ് സെക്രട്ടറി, കോഴിക്കോട് എക്സ്‌ക്ലൂസീവ് ക്ലബ് എക്സിക്യൂട്ടീവ് മെംബർ, റോട്ടറി ക്ലബ്, ബിസിനസ് ക്ലബ്‌, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ്, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിങ്ങനെ ഒട്ടുമിക്ക പ്രൊഫഷണൽ സംഘടനകളിലും അദ്ദേഹം അംഗമായിരുന്നു. സമൂഹത്തിലെ നിർധനർക്കുവേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക വഴി വളരെ ജനകീയനായി മാറാനും വിക്രമനായി. അദ്ദേഹത്തിന്റെ ഈ വിയോഗം അതുകൊണ്ടുതന്നെ സമൂഹത്തിന് തീരാനഷ്ടം തന്നെയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും അദ്ദേഹം ശ്രമിച്ചിരുന്നു. വളരെ വിനയത്തോടെയുള്ള ഇടപെടലാണ് അദ്ദേഹത്തെ വ്യത്യസ്തനായത്. ചിരിച്ചുകൊണ്ടല്ലാതെ അദ്ദേഹത്തെ കാണാനാവില്ല. മികച്ച സംഘാടകൻ കൂടിയായിരുന്നു വിക്രമൻ. വലിയ സുഹൃദ്‌വലയത്തിനുടമയും.കോഴിക്കോട് വർഷംതോറും നടക്കുന്ന ഫ്ലവർഷോയുടെ മുഖ്യ സംഘാടകനായിരുന്നു വിക്രമൻ, ലയൺസ്, റോട്ടറി പ്രസ്ഥാനങ്ങളിലൂടെ സാമൂഹികസേവനരംഗത്തും സജീവമായി.ലയൺസ് ക്ലബിലൂടെ ഹോം ഫോർ ഹോംലെസ്സ് സ്കീം പ്രകാരം വീടുകൾ നിർമിച്ചു നൽകുകയും, പാവപെട്ട രോഗികൾക്ക് ഫ്രീ മെഡിസിൻ നൽകിയും, നിർദ്ധരായ രോഗികൾക്ക് ചികിത്സക്ക് ആവിശ്യമായ സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്തു വന്നിരുന്നു ബിലാത്തിക്കുളം അലോട്ടീസ് അസോസിയേഷന്റെ ഭരണസമിതി അംഗമായിരിക്കെ, ഹൗസിങ് കോളനിക്കുവേണ്ടി നടത്തിയ വികസനപ്രവർത്തനങ്ങളും വിസ്മരിക്കാവുന്നതല്ല. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനെന്നപോലെ കോഴിക്കോട് നഗരത്തിനും തീരാനഷ്ടമാണ്. ഭാര്യ സോജയുടെയും മക്കളായ അഞ്ജന വിക്രമൻ, അഭിരാം വിക്രമൻ എന്നിവരുടെ ദുഃഖത്തിൽ നാട് പങ്കുചേരുന്നു.

--- പരസ്യം ---

Leave a Comment