കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്തആഭിമുഖ്യത്തിൽ ഒക്ടോബർ 5ന് വെസ്റ്റ് ഹിൽ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് മെഗാ ജോബ്ഫെയർ സംഘടിപ്പിക്കുന്നു. ഐ ടി, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ്, സെയിൽസ്, ടെക്നിക്കൽ, അക്കൗണ്ടിങ്, നഴ്സിംഗ്, മറൈൻ എഞ്ചിനീയറിംഗ് തുടങ്ങി നിരവധി മേഖലകളിൽ നിന്നായി 3000 ത്തോളം ഒഴിവുകളാണ് മേളയിലുള്ളത്. ഹൈലൈറ്റ് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, സോഫ്റ്റ്രോണിക്സ്, പാരഗൺ, പാരിസൺസ്. ഇസാഫ്, സ്റ്റാർ കെയർ ഹോസ്പിറ്റൽ, മെട്രോ മെഡ് ഹോസ്പിറ്റൽ, വെസ്റ്റേൺ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളടക്കം 50ൽ പരം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. സൗജന്യ രജിസ്ട്രഷന് www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.. സ്പോട്ട് രജിസ്ട്രഷൻ സൗകര്യവും ലഭ്യമാണ്. രാവിലെ 9 മണിക്കാണ് മേള ആരംഭിക്കുന്നത്.
--- പരസ്യം ---