യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമുണ്ടായിരുന്ന ഫീച്ചര്‍ ഇനി എല്ലാവര്‍ക്കും

By Rashid Konnakkal

Updated on:

Follow Us
--- പരസ്യം ---

യൂട്യൂബ് ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത. ഇനി മുതല്‍ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമുണ്ടായിരുന്ന സ്ലീപ്പര്‍ ടൈമര്‍ ഫീച്ചര്‍ ഇനി എല്ലാവര്‍ക്കും ലഭ്യമാകും. 

യൂട്യൂബില്‍ പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈകാതെ ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും സൂചനയുണ്ട്. നിലവില്‍ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. പുതിയ അപ്‌ഡേഷനോടെ ഇത് 0.05 ആക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്പീഡ് 2x ആണ് നിലവിലുള്ളത്. ഇത് ഇനിയും വര്‍ധിപ്പിക്കുമെന്ന സൂചനകളുമുണ്ട്.

ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ്പാകുന്നതാണ് പുതിയ ഫീച്ചര്‍.എപ്പോഴാണ് വീഡിയോ സ്റ്റോപ്പാകേണ്ടത് എന്നതനുസരിച്ച് നേരത്തെ തന്നെ ഉപയോക്താക്കള്‍ ടൈമര്‍ സെറ്റ് ചെയ്ത് വെക്കണം.
പ്ലേ ബാക്ക് മെനുവിലാണ് സ്ലീപ്പ് ടൈമര്‍ ഓപ്ഷന്‍ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കില്‍ ഒരു മണിക്കൂറായോ ഈ ഓപ്ഷന്!! വഴി ടൈം സെറ്റ് ചെയ്ത് വെക്കാന്‍ സാധിക്കും. മുന്‍പ് പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമാണ് സ്ലീപ് ടൈമറുണ്ടായിരുന്നത്. 

--- പരസ്യം ---

Leave a Comment

error: Content is protected !!