നടുവത്തൂർ: ശ്രീവാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിർമ്മിച്ച സ്നേഹാരാമം (കാടു പിടിച്ച് ഉപയോഗ ശൂന്യമായ പ്രദേശങ്ങൾ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനം)കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പ്രിയ ,ഹെൽത്ത് ഇൻസ്പെക്ടർ അനുന ,ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.സജീവൻ മാസ്റ്റർ ,വാർഡ് മെമ്പർമാരായ കെ.സി രാജൻ ,ജയജ ടീച്ചർ ,സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കെ. കെ,വിനീത് കെ.പി,ഷാജി. ഐ , രാജേഷ് കിഴക്കേ മാലോൽ എന്നിവർ പങ്കെടുത്തു . ഫിബ റഹ്മാൻ സ്വാഗതവും വൈഷ്ണവി ജെ.ആർ നന്ദിയും പ്രകാശിപ്പിച്ചു.
ശ്രീ വാസുദേവാശ്രമം ഗവ: ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടനം ചെയ്തു.
By aneesh Sree
Published on: