നമ്പ്രത്ത്കര:നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചെങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. , പ്രധാനാധ്യാപിക സുഗന്ധി ടി.പി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, നൂറാം വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ കെ പി ഭാസ്കരൻ ‘ഡോ. ജോയൽ (ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ) എസ് എസ് ജി ചെയർമാ’ൻ സന്ധ്യാ നിവാസ് കുഞ്ഞിരാമൻ , പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.സി സുരേഷ്, എസ് പി ജി കൺവീനർ ഒ. കെ സുരേഷ്, എം പി ടി എ പ്രസിഡൻ്റ് ഉമൈബാനുഎന്നിവർ സംസാരിച്ചു. അധ്യാപികയായ സിന്ധു കെ. കെ ചടങ്ങിന് നന്ദി പറഞ്ഞു
--- പരസ്യം ---