--- പരസ്യം ---

ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത,തിമിംഗിലം കരയിലെ ജീവി അല്ലാത്തത് ഭാഗ്യം- ഹൈക്കോടതി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് ഹൈക്കോടതി. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശംകരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗിലം കരയിൽ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം. ഇല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി വിമർശിച്ചു.ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മിൽ ബന്ധിപ്പിക്കുന്നത്. കാലുകൾ ബന്ധിക്കപ്പെട്ട ഒരു മനുഷ്യന് അഞ്ച് മിനിറ്റെങ്കിലും നിൽക്കാൻ കഴിയുമോ. മുൻകാലുകൾ ബന്ധിപ്പിച്ച് മണിക്കൂറുകളോളം നിൽക്കുന്ന ആനയുടെ സ്ഥിതി മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഓർമ്മിപ്പിച്ചുള്ള ചില നിർദേശങ്ങളും കോടതി മുന്നോട്ടു വെച്ചു. ഉത്സവങ്ങൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം നൽകണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റ് ഇടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം. ആനകൾക്കിടയിൽ അകലം പാലിക്കുകയും ആൾത്തിരക്ക് നിയന്ത്രിക്കുകയും വേണം. ആനകൾക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞുതിരുവനന്തപുരത്ത് വളർത്തുനായയെ അടിച്ചുകൊന്ന സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അരിക്കൊമ്പൻ വിഷയം ഉൾപ്പെടെ ഈ കേസിൽ കോടതി പരിഗണിച്ചിരുന്നു

--- പരസ്യം ---

Leave a Comment