--- പരസ്യം ---

ഷോർണൂർ -കണ്ണൂർ, കണ്ണൂർ ഷോർണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 31 വരെ നീട്ടി, ഇനി ദിവസവും സർവ്വിസ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി:യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയിൽവേ ഏതാനും മാസങ്ങൾക്കു മുൻപ് ആരംഭിച്ച ഷോർണൂർ കണ്ണൂർ സ്പെഷൽ എക്സ്പ്രസ് ട്രെയിനിന്റെയും കണ്ണൂർ ഷോർണൂർ എക്സ്പ്രസ് ട്രെയിനിൻ്റെയും സർവിസ് ഡിസംബർ 31 വരെ നീട്ടിയതായി ഭക്ഷീണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ അറിയിച്ചു.ഇതുവരെ ആഴ്ചയിൽ നാല് ദിവസമായിരുന്നു ഈ രണ്ട് സ്പെഷൽ ട്രെയിനുകളുടെയും സർവീസ് . എന്നാൽ ഇനി അടുത്ത രണ്ടുമാസം ദിവസവും സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം.ഷോർണൂർ കണ്ണൂർ സ്പെഷൽ എക്സ്പ്രസ് (നമ്പർ 06031) ഷോർണ്ണുരിൽ നിന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് യാത്ര തുടങ്ങും. രാത്രി 7.25 ന് കണ്ണൂരിൽ എത്തും. കണ്ണൂർ ഷോർണൂർ സ്പെഷ്യൽ എക്സ്പ്രസ് (നമ്പർ 06032)രാവിലെ 8.10കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങും. 11.45 ന് ഷോർണ്ണൂരിൽ എത്തും.ഷോർണൂർ ട്രെയിൻ ഇതുവരെ ബുധൻ ,വ്യാഴം ,വെള്ളി, ശനി ദിവസങ്ങളിലായിരുന്നു സർവീസ് നടത്തിയിരുന്നത്.ഷോർണൂർ കണ്ണൂർ എക്സ്പ്രസ് ചൊവ്വ, ബുധൻ, , വെള്ളി ദിവസങ്ങളിലും ഈ രണ്ട് സ്പെഷ്യൽ തീവണ്ടികളും ഒക്ടോബർ 31ന് സർവീസ് നിർത്തുമെന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു.യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഡിസംബർ 31 വരെ നീട്ടാൻ തീരുമാനമായത്.ദിവസവും സർവീസ് നടത്തുന്നത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനം ലഭിക്കും. ഈ രണ്ട് ട്രെയിനുകളും സ്ഥിരമായി സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

--- പരസ്യം ---

Leave a Comment