കൊയിലാണ്ടി: പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ട്ടാക്കള്‍ വിലസുന്നു. ചില വീടുകളുടെ വാതിലുകള്‍ ചവിട്ടി തുറക്കാന്‍ ശ്രമം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ പതിനാറാം ഡിവിഷനിലെ താഴെക്കണ്ടി നളിനി,രാമന്‍കണ്ടി താഴ ഗോവിന്ദന്‍,താറ്റുവയല്‍ക്കുനി വൃന്ദാവനം മാധവി എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമം ഉണ്ടായിട്ടുണ്ട്. വീടുകളുടെ വാതിലുകളില്‍ ശക്തമായി ചവിട്ടുമ്പോള്‍,ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിടുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെടുകയാണ്. രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംങ്ങ് ഈ പ്രദേശത്ത് ശക്തമാക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍ ജിഷ ആവശ്യപ്പെട്ടു.
--- പരസ്യം ---