കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി വേണോ? ഇതാ ട്രേഡ് അപ്രന്റീസിനെ ക്ഷണിച്ചിരിക്കുകയാണ്. കർണാടകയിൽ പ്രവർത്തിക്കുന്ന ഉഡുപ്പി കൊച്ചിൻഷിപ്പ്യാഡിന് കീഴിലാണ് നിയമനം. ഐടിഐ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷിക്കാനുള്ള യോഗ്യത, സ്റ്റൈപന്റ്, അവസാന തീയതി തുടങ്ങി മറ്റ് വിശദാംശങ്ങൾ അറിയാം
നാല് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- 5 ഒഴിവാണ് ഉള്ളത് .ഇലക്ട്രീഷ്യൻ തസ്തികയിലും 5ഒഴിവുകൾ ഉണ്ട്. വെൽഡർ , പ്ലമ്പർ തസ്തികയിൽ 2 വീതമാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്.
പത്താം ക്സാസ് വിജയിച്ചിരിക്കണം.അതത് ട്രേഡുകളിൽ നാഷ്ണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേകരുടെ സ്ഥിര മേൽവിലാസം കർണാടകയിൽ ആയിരിക്കണം. അതത് ട്രേഡുകളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഷോർട്ട് ലിസ്റ്റ് ചെയ്യുക.നിശ്ചിത യോഗ്യതയിൽ ഒന്നിലധികം ഉദ്യോഗാർത്ഥികൾ ഒരേ ശതമാനം മാർക്ക് ഉണ്ടെങ്കിൽ പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് നിശ്ചയിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 8000 രൂപ സ്റ്റൈപ്പന്റും ഭക്ഷണ അലവൻസും ലഭിക്കും. ഒരു വർഷമായിരിക്കും പരിശീല കാലയളവ്. നേരത്തേ ഏതെങ്കിലും അപ്രന്റിഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
അപേക്ഷിക്കേണ്ടത് എങ്ങനെ?
വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് ഒപ്പം വെച്ച അപേക്ഷ ഫോം ഇമെയിലായാണ് അയക്കേണ്ടത്. വിലാസം career@udupicsl.com പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി മുതലായവ തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 4 ആണ്.
വിജ്ഞാപനം
https://cochinshipyard.in/uploads/career/f1825e6952a3a282dab16be1a0ca9415.pdf