--- പരസ്യം ---

ഡിഗ്രിയുണ്ടോ? നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നേടാം; 500 ഒഴിവുകള്‍; വേഗം അപേക്ഷിച്ചോളൂ

By admin

Published on:

Follow Us
--- പരസ്യം ---

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 500 ഒഴിവുകളാണുള്ളത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 11 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 500 ഒഴിവുകള്‍. കേരളത്തിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 39,000 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി

21 വയസ് മുതല്‍ 30 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ഡിഗ്രി. ജോലിക്കായി അപേക്ഷിക്കുന്ന സ്ഥലത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസിക്കാര്‍ക്ക് 850 രൂപ. മറ്റുള്ളവര്‍ക്ക് 100 രൂപ.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: https://ibpsonline.ibps.in/niclaoct24/

വിജ്ഞാപനം: https://nationalinsurance.nic.co.in/sites/default/files/2024-10/DETAILED%20ADVERTISEMENT-%20RECRUITMENT%20OF%20500%20ASSISTANTS%20%28CLASS-III%29.pdf

--- പരസ്യം ---

Leave a Comment