സവാളക്ക് തീവില; ഇനിയും വർധിച്ചേക്കുമെന്ന് സൂചന

By admin

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും.

കഴിഞ്ഞ ശനിയാഴ്ച്‌ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച കൊണ്ടാണ് 80 രൂപയിലേക്ക് എത്തിയത്. കേരളത്തിലേക്ക് സവാള എത്തുന്നത് മഹാരാഷ്ട്രയിലെ നാസിക്, പുണെ, എന്നിവിടങ്ങളിൽ നിന്നും കർണാടകയിൽ നിന്നുമാണ്. ഈ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥ കാരണം സവാള കൃഷിക്ക് നാശം സംഭവിച്ചതോയാണ് വില വർധിച്ചത്.

കനത്ത മഴയെ തുടർന്ന് സവാളകൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പ് വൈകുന്നതിനാൽ വരും ദിവസങ്ങളിലും സവാളക്ക് വില വർധിച്ചേക്കുമെന്നാണ് സൂചന.

മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുകയാണ്.

ഉൽപാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നും അധികം സവാള കയറ്റി വിടുന്നില്ല. സവാള ക്വിന്‍റലിന് 5,400 രൂപ എന്ന റെക്കോഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളിൽ വ്യാപാരികൾ ലേലം കൊള്ളുന്നത്.

--- പരസ്യം ---

Leave a Comment

error: Content is protected !!