തിരുവനന്തപുരം:കേരള പൊലീസ് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി ‘ചിരി’ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ചിരിയുടെ 9497900200 എന്ന ഹെല്പ് ലൈന്‍ നമ്പറിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകർക്കും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പൊലിസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. ശിശുദിനത്തോടനുബന്ധിച്ച് ആണ് കേരളാപൊലിസിന്റെ ഈ പോസ്റ്റ്.
കഴിഞ്ഞ ദിവസം സൂപ്പര്‍ ലീഗ് കേരള മത്സരത്തിനു ശേഷം പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറലായ ഒരു വീഡിയോയുടെ ഫോട്ടോ ഉപയോഗിച്ചാണ് കേരള പൊലിസ് കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.