കീഴരിയൂർ: സെറിബ്രൽ പാൾസി അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ എത്തിയ ആദ്യ മലയാളി എന്ന നിലയിൽ അനേകായിരം വിദ്യാർത്ഥികൾക്ക് പ്രചോദനമായ വ്യക്തിത്വമാണ് കുമാരി ശാരിക എ കെ. 75 ശതമാനം സെറിബ്രൽ പാൾസി ബാധിതയായ ശാരിക എ കെ ബി എ ഇംഗ്ലീഷ് ബിരുദധാരിയാണ് 2023 ലെ യു.പി. എസ്.സി സിവിൽ സർവീസ് എക്സാം 922ആം റാങ്കോടുകൂടി പാസ് ആകുവാൻ സാധിച്ചിട്ടുണ്ട്. കൈരളി ഫീനിക്സ് അവാർഡ് പ്രശസ്ത സിനിമാതാരം മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട് .ഭിന്നശേഷി മേഖലയിൽ ഇന്ത്യയുടെ അഭിമാനം എന്നാണ് ഇന്ത്യ ടുഡേ എഡിറ്റർ രാജ്ദീപ് സർദേശായി ലേഖനത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്.
വീഡിയോ കാണാം :