--- പരസ്യം ---

ഡിആര്‍ഡിഒയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ അവസരം; വേഗം അപേക്ഷിക്കൂ

By admin

Published on:

Follow Us
--- പരസ്യം ---

കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ( ഡി ആര്‍ ഡി ഒ ) ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോമാരുടെ സ്ഥാനങ്ങളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പരമാവധി രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. ഡി ആര്‍ ഡി ഒയിലെ റിസര്‍ച്ച് ഫെല്ലോകളുടെ സ്‌കീമിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് പരമാവധി നാല് വര്‍ഷം വരെ നിയമനം നീട്ടാവുന്നതാണ്

ഉദ്യോഗാര്‍ത്ഥിയുടെ പ്രായപരിധി 28 വയസില്‍ കൂടരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ ബി സി എന്നിവയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പരമാവധി പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. ഇന്റര്‍വ്യൂവിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഡിസംബര്‍ 12, 13 തിയതികളില്‍ ബെംഗളൂരുവില്‍ ആയിരിക്കും അഭിമുഖം നടത്തുക.

ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും അഭിമുഖ സമയത്ത് ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37,000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പ്രൊഫഷണല്‍ കോഴ്സില്‍ ബിരുദം ( ഗേറ്റിനൊപ്പം ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ഡിവിഷനില്‍ ബി ഇ / ബി ടെക് ) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ അതാത് വിഷയത്തിലെ ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും ഒന്നാം ഡിവിഷനിലെ പ്രൊഫഷണല്‍ കോഴ്സില്‍ ( എം ഇ / എം ടെക് ) അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 10-നകം hrdlrde2010@gmail.com ലേക്ക് ഇമെയില്‍ ഐഡിയിലേക്ക് അപേക്ഷ അയയ്ക്കണം. സബ്ജക്ട് കോളത്തില്‍ Application for the post of JRF എന്ന് രേഖപ്പെടുത്തിയിരിക്കണം.

--- പരസ്യം ---

Leave a Comment