കീഴരിയൂർ : ബാബു കല്യാണി കീഴരിയൂരിൻ്റെ നാടൻ പാട്ട് മ്യൂസിക് ആൽബം നവംബർ 30 ന് റിലീസാവുന്നു. നാട്ടിലെ കലാകാരൻമാരും കലാകാരികളും നാട്ടുകാരും ചേർന്ന് അഭിനയിച്ച ഈ ആൽബം കീഴരിയൂരും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ഈ അടുത്ത കാലത്ത് സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ് മികച്ചഭക്തി ഗാന രചനക്ക് “എൻ്റെ പട്ടാമ്പുറം ” എന്ന ഇദ്ദേഹത്തിൻ്റെ രചന നേടിയെടുത്തിരുന്നു. കീഴരിയൂരിലെയും പരിസര പ്രദേശങ്ങളിലെയും ആരാധനാലയങ്ങളിൽ പാട്ടുകളെഴുതി പ്രസിദ്ധി നേടിയിട്ടുണ്ട്. മോടൻ നെല്ലും മേടമാസവും എന്ന ആൽബം ഷമ്നാസ് അലിയാണ് സംവിധാനവും സി രാം സി പണിക്കർ മ്യൂസിക്കും രാജേഷ് കളയംകുളത്ത് നിർമ്മാണവും നിർവഹിച്ചു.
ബാബു കല്യാണി കീഴരിയൂരിൻ്റ നാടൻ പാട്ട് മ്യൂസിക് ആൽബം “മോടൻ നെല്ലും മേടമാസവും” പ്രകാശനം നവംബർ 30 ന്
By aneesh Sree
Updated on: