താത്കാലികമെങ്കിലും ഒരു ജോലി തേടുകയാണോ? ഇതാ ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിൽ അവസരം. കാവീട് ഗോകുലത്തിലും ചുമർചിത്ര പഠന കേന്ദ്രത്തിലുമാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി അറിയാം
കാവീട് ഗോകുലത്തിൽ 4 പശുപാലകരുടെ ഒഴിവാണ് ഉള്ളത്. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പഠന കേന്ദ്രത്തിൽ ഇൻസ്ട്രക്ടർ തസ്തികയിലാണ് ഒഴിവുള്ളത്. പത്താം ക്ലാസ് പാസായിരിക്കണം. മ്യൂറൽ പെയിന്റിങിൽ ഡിപ്ലോമ, അഞ്ച് വർഷത്തെ ജോലി പരിചയം എന്നിവ ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 6 ന് ദേവസ്വം ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0487-2556335.
പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം കോളേജ് ഓഫ് എനജിനിയറിങ്ങിലെ സെന്റർ ഫോർ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ csd.cet.2023@gmail.com ഇമെയിൽ ഐഡിയിലേക്ക് ഡിസംബർ 7 ന് മുൻപായി ഇ-മെയിൽ ചെയ്യണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവർക്കായി അഭിമുഖ പരീക്ഷ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രവർത്തനങ്ങളിലുള്ള പ്രവൃത്തിപരിചയവും അഭിലഷണീയം.
ടൗൺ പ്ലാനർ ഒഴിവ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടൗൺ പ്ലാനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ടൗൺ പ്ലാനർ തസ്തികയിൽ വിരമിച്ചവർ/ കുറഞ്ഞത് 2 വർഷമെങ്കിലും ടൗൺ പ്ലാനിങ് ഓഫീസർ തസ്തികയിൽ ജോലി ചെയ്തിട്ടുള്ള എൽഎസ്ജിഡി, എക്സിക്യൂട്ടീവ് എൻജിനിയർ/ സൂപ്രണ്ടന്റിങ് എൻജിനിയർ/ ഡിടിപി തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഡിസംബർ 12 ന് വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പിഒ, തിരുവനന്തപുരം – 10 വിലാസത്തിൽ ലഭിക്കത്തക്കവിധം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.
ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ എസ്.പി.വിയുടെ ആവശ്യത്തിന് എൻവയോൺമെന്റൽ/ പബ്ലിക് ഹെൽത്ത് എൻജിനിയറിങ്/ സ്ട്രക്ചറൽ എൻജിനിയറിങ് മാസ്റ്റർ ബിരുദമുള്ള 5 വർഷത്തിൽ കുറയാത്ത പരിചയമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 13 വൈകിട്ട് 5 മണിക്ക് മുമ്പ് ട്രിഡ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.trida.kerala.gov.in.