--- പരസ്യം ---

ലുലു ഗ്രൂപ്പില്‍ വീണ്ടും ജോലി അവസരം: അതും കൊച്ചിയില്‍; ഉടന്‍ അപേക്ഷിക്കാം, അവസാനതിയതി 15

By admin

Published on:

Follow Us
--- പരസ്യം ---

കേരളത്തിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി മുന്നേറുകയാണ് ലുലു ഗ്രൂപ്പ്. ഡിസംബർ 14 ന് കോട്ടയത്തെ മാള്‍ ഉദ്ഘാടനം ചെയ്യുന്ന ഗ്രൂപ്പ് പിന്നാലെ കൊട്ടിയം, തൃശൂർ എന്നിവിടങ്ങളില്‍ ഹൈപ്പർ മാർക്കറ്റുകളും തുറക്കും. തിരുർ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ മിനി മാളുകളുടെ നിർമ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും തുറക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു

പുതിയ സ്ഥാപനങ്ങളിലേതിനൊപ്പം തന്നെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മാളുകളിലും നിരവധി ജോലി സാധ്യതകള്‍ ലുലു തുറക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ കൊച്ചി മാളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു. മാനേജർ എച്ച്ആർ – കോംപന്‍സേഷന്‍ ആന്‍ഡ് ബെനഫിറ്റ്സ് (ജോബ് കോഡ് MHRO1), മാനേജർ എച്ച്ആർ – കമ്പ്ലൈൻസ് (ജോബ് കോഡ് MHRO2) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. ഒരോ വിഭാഗത്തിലേക്കും വേണ്ട യോഗ്യതകള്‍ താഴെ വിശദമായി കൊടുക്കുന്നു.

മാനേജർ എച്ച്ആർ – കോംപന്‍സേഷന്‍ ആന്‍ഡ് ബെനഫിറ്റ്സ്

കോർപ്പറേറ്റ് എച്ച്ആർ പ്രവർത്തനങ്ങളിൽ 8 വർഷത്തെ പരിചയമുള്ളവരായിരിക്കണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍. മൈക്രോസോഫ്റ്റ് ഓഫീസ് (വേഡ്, എക്സൽ, പവർപോയിൻ്റ്), പവർബിഐ എന്നിവയിൽ പ്രാവീണ്യവും എച്ച് ആർ ഐ എസ് ഇംപ്ലിമെന്റ് ചെയ്യുന്നതിലും റീസ്ട്രക്ച്ചർ ചെയ്യുന്നതിലും മികച്ച പശ്ചാത്തലം ഉള്ളവരായിരിക്കണം.

വലിയ ശമ്പളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയമാനുസൃതം കൈകാര്യം ചെയ്യുന്നതില്‍ അറിവുണ്ടായിരിക്കണം. ഡിജിറ്റൽ എച്ച് ആർ ട്രാന്‍സ്ഫർമേഷനിലും പോളിസി മേക്കിങ്ങ്, കെ പി ഐകൾ എസ്റ്റാബ്ലിഷ് ചെയ്യല്‍, പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്നതിലും പ്രാവീണ്യമുള്ളവരുമായിരിക്കണം അപേക്ഷിക്കുന്നവർ.

മാനേജർ എച്ച്ആർ – കമ്പ്ലൈൻസ്

ഇന്ത്യയിലുടനീളമായി എച്ച് ആർ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പത്ത് വർഷത്തോളം പ്രവർത്തന പരിചയമുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. എല്‍ എല്‍ ബി, എം ബി എ വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം തൊഴിൽ നിയമത്തിലും റിസ്ക് മാനേജ്മെൻ്റിലും വൈദഗ്ദ്ധ്യവുമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥകള്‍. പോളിസി ഡെവലപ്‌മെൻ്റ്, കംപ്ലയൻസ് ഓഡിറ്റ് എന്നിവയിലെ മികച്ച അറിവിനോടൊപ്പം എംപ്ലോയി റിലേഷനിലും ഇന്‍വെസ്റ്റിഗേഷനിലും മികച്ച ട്രാക്ക് റെക്കോർഡും ഉണ്ടായിരിക്കണം.

ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവർ സിവി careers@luluindia.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക. മെയിലിന്റെ സബ്ജക്ട് ഫീല്‍ഡില്‍ ജോബ് കോഡ് എഴുതാന്‍ എല്ലാവരും ശ്രദ്ധിക്കണം. അപേക്ഷ അയക്കേണ്ട അവസാന തിയതി ഡിസംബർ 15. തൊഴില്‍ റിക്രൂട്ട്മെന്റിനായി സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുകയോ ഏതെങ്കിലും തരത്തിലുള്ള ഫീസോ ലുലു ഗ്രൂപ്പ് ഈടാക്കാറില്ല.

അതേസമയം, ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് തുറക്കാന്‍ പോകുന്നത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ സംസ്ഥാനത്ത് ലുലു മാളുകള്‍ പ്രവർത്തിക്കുന്നത്. കോട്ടയം മാളിന്റെ ഔദ്യോഗിക ഉദ്ഘാടനം 14 നടക്കുമെങ്കിലും 15 നായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാനാകുക

പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേതിന് സമാനമായി മിനി മാളാണ് കോട്ടയത്തും വരുന്നത്. മിനി മാളാണെങ്കിലും ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോർ, ലുലു കണക്ട്, ഫുഡ് കോർട്ട്, ഫണ്‍ട്യൂറ, പിവിആർ സിനിമാസ് എന്നിവയെല്ലാം കോട്ടയത്തെ മാളിലും സജ്ജീകരിച്ചിട്ടുണ്ട്. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ സ്ഥിതി ചെയ്യുന്നത്.

--- പരസ്യം ---

Leave a Comment