--- പരസ്യം ---

പ്രവാസജീവിതം ഉപേക്ഷിച്ചവരാണോ? അരലക്ഷം രൂപയിലേറെ ശമ്പളം കിട്ടുന്ന ജോലി നാട്ടിലുണ്ട്!

By admin

Published on:

Follow Us
--- പരസ്യം ---

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജോലിക്കായി അലയുന്നവരാണോ നിങ്ങള്‍? എങ്കില്‍ നാട്ടിലൊരു ജോലി എന്ന സ്വപ്‌നം പൂവണിയാന്‍ ഇതാ സുവര്‍ണാവസരം വന്നിരിക്കുന്നു. വിദേശത്ത് രണ്ട് വര്‍ഷം ജോലി ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് കേരളത്തില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്. വാഹന ഡീലര്‍ഷിപ്പിന്റെ ഷോറൂമുകളിലും സെന്ററുകളിലും ആയിരിക്കും നിയമനം.

ജനറല്‍ മാനേജര്‍, സീനിയര്‍ ടെക്നിഷ്യന്‍, സര്‍വീസ് മാനേജര്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍, സീനിയര്‍ സര്‍വീസ് / ബോഡി ഷോപ് അഡൈ്വസര്‍, സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍, സീനിയര്‍ വാറന്റി ഇന്‍ ചാര്‍ജ്, ഡെപ്യൂട്ടി മാനേജര്‍ എന്നീ തസ്തികകളില്‍ 45 ഓളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഹന ഡീലര്‍ഷിപ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഷോറൂമുകളിലും സര്‍വീസ് സെന്ററുകളിലുമായിരിക്കും നിയമനം.

ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഡെപ്യൂട്ടി മാനേജര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. സീനിയര്‍ ടെക്നിഷ്യന്‍, സര്‍വീസ് മാനേജര്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍, സീനിയര്‍ സര്‍വീസ് / ബോഡി ഷോപ് അഡൈ്വസര്‍, സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍, സീനിയര്‍ വാറന്റി ഇന്‍ ചാര്‍ജ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

ജനറല്‍ മാനേജര്‍ തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60000 രൂപ ശമ്പളം ലഭിക്കും. സീനിയര്‍ ടെക്‌നീഷ്യന്‍, സീനിയര്‍ സര്‍വീസ് / ബോഡി ഷോപ് അഡൈ്വസര്‍, സീനിയര്‍ വാറന്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്ക് 20000 രൂപ ലഭിക്കും. സര്‍വീസ് മാനേജര്‍, സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍ എന്നിവര്‍ക്ക് 30000 രൂപയും കസ്റ്റമര്‍ കെയര്‍ മാനേജര്‍ക്ക് 25000 രൂപയും ഡെപ്യൂട്ടി മാനേജര്‍ക്ക് 23000 രൂപയും പ്രതിമാസ ശമ്പളമായി ലഭിക്കും.

കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവരായിരിക്കണം അപേക്ഷകര്‍. നാട്ടില്‍ തിരിച്ചെത്തി ആറ് മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികള്‍ക്കാണ് അവസരം. പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതി പ്രകാരമാണ് നിയമനം. ഡിസംബര്‍ 16 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പരമാവധി 50 വയസാണ് പ്രായപരിധി. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org സന്ദര്‍ശിക്കാം. വിശദാംശങ്ങള്‍ 04712770523 എന്ന നമ്പറില്‍ വിളിച്ചും ചോദിച്ചറിയാം.

--- പരസ്യം ---

Leave a Comment