കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപം വെച്ച് സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ നികേഷിനെയും മറ്റു രണ്ടു പേരെയും ലഹരി മാഫിയ സംഘം അടിച്ചു പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചു സി.പി ഐ. (എം) ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി
കീഴരിയൂരിലെ പൊതു സമൂഹത്തിന് വെല്ലുവിളിച്ചു കൊണ്ടു അഴിഞ്ഞാടുന്ന ലഹരി മാഫിയ സംഘങ്ങളെ പ്രതിരോധിക്കുമെന്നും ജനങ്ങളു സ്വൈരജീവിതം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ പാർട്ടിയുടെയും ഡി.വൈഎഫ്ഐയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പ്രകടനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പാർട്ടി ഏരിയാ കമ്മറ്റി അംഗം പി.കെ ബാബു പറഞ്ഞു. ലോക്കൽ കമ്മറ്റി അംഗങ്ങളും ഡി.വൈഎഫ്ഐ നേതാക്കളും പൊതുജനങ്ങളും പ്രകടനത്തിൽ പങ്കെടുത്തു