വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക ചർച്ച വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം. വിനോദ് ഉദ്ഘാടനം ചെയ്തു. ചെറുകാടിൻ്റെ ജീവിതപ്പാത എന്ന പുസ്തകം ഭരണസമിതി അംഗം സി.കെ ബാലകൃഷ്ണൻ അവതരിപ്പിച്ചു. ചടങ്ങിൽ ഭരണസമിതി അംഗം അജിത ആവണി അധ്യക്ഷത വഹിച്ചു. മാലത്ത് സുരേഷ് വി.പി സദാനന്ദൻ, ഇ. എം നാരായണൻ അനുശ്രീനികേഷ്, ഇ.സി.ഗീത,റയീസ് കുഴുമ്പിൽ, ആ തിരചാലിൽ വിജിത ഡെലീഷ്, ജാനകി ആച്ചാണ്ടിയിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും സഫീറ വി കെ നന്ദിയും രേഖപ്പെടുത്തി.
വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി
By aneesh Sree
Published on: