--- പരസ്യം ---

ഗ്രാമ പഞ്ചായത്ത് വർക്കിംഗ് പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് പൊതുയോഗം കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. ശ്രീജിത്ത് കരട് പദ്ധതി രേഖ അവതരിപ്പിച്ചു, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അമൽസരാഗ പദ്ധതി ഫണ്ടിൻ്റെ ലഭ്യതയുടെ വിശദാംശങൾ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഐസജീവൻ, നിഷ വല്ലിപ്പടിക്കൽ. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എം.എം രവീന്ദ്രൻ, സുനിതാ ബാബു,വാർഡുമെമ്പർമാരായ കെ.സി രാജൻ, എം. സുരേഷ്, മോളി വി, ഫൗസിയ കെ, ഇ.കെ മനോജ്, ഗോപാലൻ.കെ സു രാഷ്ട്രീയ പ്രധിനിധികളായ കെ.പി ഭാസ്കരൻ, ഇടത്തിൽ ശിവൻ, ഇ.ടിബാലൻ, ആസൂത്രണ സമിതി അംഗങ്ങളായ , ടി. കുഞ്ഞിരാമൻ, സി. കെ ബാലകൃഷ്ണൻ, കൊന്നാരി രാധാകൃഷ്ണൻ, കെ.എം സുരേഷ് ബാബു , കെ കെ ദാസൻ,വർക്കിങ്ങ് കമ്മറ്റി കൺവീനർമാർ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനിലകുമാരി സ്വാഗതവും ജലജ. കെ നന്ദിയും രേഖപ്പെടുത്തി.

--- പരസ്യം ---

Leave a Comment