കീഴരിയൂർ : എംടി മലയാളത്തിൻ്റെ സുകൃതം എന്ന പേരിൽ വള്ളത്തോൾ ഗ്രന്ഥാലയവും ആശ്രമ സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം നടത്തി കൊണ്ട് എം.ടി യുടെ നിസ്തുലമായ സംഭാവനകളെക്കുറിച്ച് സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ് ഡോക്ടറേറ്റ് നേടിയ മോഹനൻ നടുവത്തൂരിനെ പൊന്നാട അണിയിച്ചു. എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി,ഐ. ശ്രീനിവാസൻ, ഇ.എം. നാരായണൻ, അജിത ആവണി ,അനുശ്രീനികേഷ് , നമ്പ്രോട്ടിൽ ശശി, ഡെലീഷ് ബി., കെ.എം. സുരേഷ് ബാബു, വിജില. സി.കെ,സഫീറ വി.കെ, റയീസ് കുഴുമ്പിൽ, ദേവനന്ദ കെ,ചേതസ്, പി.എം ഷാദിയ ഗ്രന്ഥശാല സെക്രട്ടറി ശ്രീജിത്ത് . പി സ്വാഗതവും സി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
എംടി മലയാളത്തിൻ്റെ സുകൃതം എന്ന പേരിൽ വള്ളത്തോൾ ഗ്രന്ഥാലയവും ആശ്രമ സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു.
By aneesh Sree
Published on:
