ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ, കീഴരിയൂർ ഉദ്ഘാടനം കെ.കെ. നിർമ്മല ടീച്ചർ നിർവഹിച്ചു.

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ ഉദ്ഘാടനം ഒപ്പത്തിനൊപ്പരം ഉദ്ഘാടനം തിരുമംഗലത്ത് മീത്തൽ വെച്ച് നടന്നു.ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഒപ്പം പ്രസിഡണ്ട് ശിവാനന്ദൻ നെല്ല്യാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മജീഷ്യനും അധ്യാപകനും വാഗ്മിയുമായ ശ്രീജിത്ത് വിയ്യൂർ മുഖ്യപ്രഭാഷണം നടത്തി.’

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ബാബുകല്യാണി ,കാർത്തിക് അഭിഷ്ണ , ബാസിത് ബഷീർ എന്നിവരെ ആദരിച്ചു . ഒപ്പം പ്രവർത്തന റിപ്പോർട്ടും ലക്ഷ്യങ്ങളും സെ ക്രട്ടറി പ്രകാശ് സി.പി അവതരിപ്പിച്ചു ഒപ്പം റസിഡൻസ് അസോസിയേഷൻ്റെ ലോഗോ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ഒപ്പം വനിതാ പ്രസിഡണ്ട് സുചിത്ര ബാബു ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എം രവീന്ദ്രൻ ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ് , എം സുരേഷ് എന്നിവരും ഒപ്പം ഭാരവാഹികളായ ടി.കെ ചോയി , ഭരതൻ. കെ സി ,.ഷംസുദ്ദീൻ പൂഞ്ചോല , മനീഷ് എം.കെ , ബഷീർ താജ് ,ടി.ടി രാമചന്ദ്രൻ ഇ.എം നാരായണൻ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു . ശേഷം ഹാർമണി മ്യൂസിക് അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!